Asianet News MalayalamAsianet News Malayalam

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

ഒക്ടോബർ മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.  തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോളാണ് മറ്റു രണ്ടു പ്രതികൾ കൂടെ ഉണ്ടെന്ന് മനസിലായത്

akhil aravind arrested for posco case
Author
Haripad, First Published Dec 18, 2018, 12:31 AM IST

ഹരിപ്പാട്‌: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൃഷ്ണപുരം 17ാം വാർഡിൽ തട്ടാരു വടക്കത്തിൽ അഖിൽ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടർന്ന്  ഇയാളെ ഞായറാഴ്ച വൈകുന്നേരം കണ്ടല്ലൂർ തെക്ക് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒക്ടോബർ മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.  തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോളാണ് മറ്റു രണ്ടു പ്രതികൾ കൂടെ ഉണ്ടെന്ന് മനസിലായത്.  ഇവർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കിയ അഖിൽ അരവിന്ദനെ റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios