കര-വ്യോമ മേഖലകളില്‍ കനത്ത ആക്രമണം നടത്തിയാണ് കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നത്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ മേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു.

രണ്ടരലക്ഷത്തിലേറെ ജനങ്ങള്‍ അലപ്പോയില്‍ ഉപരോധത്തില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അഞ്ചരവര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ അലപ്പോ തിരിച്ചുപിടിക്കുക സൈന്യത്തിന്‍റെ അഭിമാനപ്രശ്നമാണ്.

ദിവസങ്ങള്‍ നീണ്ട വെടിനിര്‍ത്തലിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മേഖലയില്‍ സൈന്യം ആക്രമണം പുനരാരംഭിക്കുകയായിരുന്നു.

നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്ന സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്ന ശ്രമം നടന്നുകൊണ്ടിരിക്കയാണ്.