മ​ല​പ്പു​റം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, മ​റ്റൊ​രു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങു​ന്നു. വേ​ങ്ങ​ര​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ കു​ഞ്ഞാ​ലി​ക്കു​ട്ടി ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ഇ​വി​ടെ ഒ​ഴി​വു​വ​രു​ന്ന എം​എ​ൽ​എ സ്ഥാ​ന​ത്തി​നു വേ​ണ്ടി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. 

അ​തേ​സ​മ​യം വേ​ങ്ങ​ര​യി​ൽ മ​ത്സ​രി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള തി​ര​ക്കി​ലേ​ക്കു ഇനി മുന്നണികള്‍ തിരിയും. വേ​ങ്ങ​ര​യി​ൽ ഇ​ത്ത​വ​ണ വോ​ട്ടു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യി​രി​ക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വേങ്ങരയിലെ കണക്കുകൾ എൽഡിഎഫിന് ആശാവഹമല്ല.

 73,804 വോട്ട് കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നേടിയപ്പോൾ ഇടത് സ്ഥാനാർഥി എം.ബി.ഫൈസലിന് നേടാൻ കഴിഞ്ഞത് 33,275 വോട്ടുകൾ മാത്രമാണ്. ബിജെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശിന് ലഭിച്ചത് 5,952 വോട്ടുകൾ മാത്രം. ഏഴ് മണ്ഡലങ്ങളിലെ കണക്കു പരിശോധിച്ചാൽ കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും അധികം ഭൂരിപക്ഷം നൽകിയതും സ്വന്തം മണ്ഡലമായ വേങ്ങര തന്നെ.

2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ. ​അ​ഹ​മ്മ​ദി​നു വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്നു 60,323 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കു 72,181 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​വോ​ട്ടിം​ഗ് നി​ല ഉ​യ​ർ​ത്തേ​ണ്ട വെ​ല്ലു​വി​ളി​യാ​ണ് ലീ​ഗ് ഇനി നേരിടുന്നത്.