Asianet News MalayalamAsianet News Malayalam

യു.പിയില്‍ പിന്‍വാതിലിലൂടെ ബീഫ് നിരോധനം നടപ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

allahabad high court against beef ban
Author
First Published Apr 5, 2017, 4:48 PM IST

ഉത്തര്‍പ്രദേശില്‍ പിന്‍വാതിലിലൂടെ ബീഫ് നിരോധനം പൂര്‍ണമായും നടപ്പിലാക്കാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്ത് ഭക്ഷണം കഴിയ്ക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. ഭക്ഷണവും ഭക്ഷണ ശീലവും ജീവിക്കാനുള്ള അവകാശത്തിvdJz ഭാഗമാണ്. ഭരണഘടനയുടെ ഇരുപത്തി ഒന്നാം  അനുഛേദപ്രകാരം ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ബീഫ് നിരോധനം. ബീഫ് നിരോധനം വ്യവസായികളേയും ഉപഭോക്താക്കളേയും ഒരുപോലെ ബാധിക്കും. ഭക്ഷണ വൈവിധ്യം സംസ്ഥാനത്തിന്റെ മതേതര സംസ്കാരത്തിന്റെ ഭാഗമാണ്. അറവുശാലയുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപാരി നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. 10 ദിവസത്തിനകം അനധികൃത കശാപ്പു ശാലകള്‍ക്കെതിരായ നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

 

Follow Us:
Download App:
  • android
  • ios