അവധി ആഘോഷിക്കാനെത്തിയ കുടുംബം ഹോട്ടലില്‍ സ്വീകരിക്കാനെത്തിയ ആളെ കണ്ട് ഓടി തങ്ങളുടെ ജീവനക്കാരനല്ലാത്ത 'ഇയാളെ' കണ്ട് പേടിച്ച് ഹോട്ടല്‍ ജീവനക്കാരും
അവധി ആഘോഷിക്കാന് എത്തിയ കുടുംബം ഹോട്ടലില് പുലര്ച്ചെ സ്വീകരിക്കാനെത്തിയ ആളെ കണ്ടതോടെ ജീവനും കൊണ്ട് ഓടാതെ നിവര്ത്തിയില്ലായിരുന്നു. അപ്രതീക്ഷിതമായി ഹോട്ടല് ലോബിയില് ഒരാളെ കണ്ടതോടെ കുറഞ്ഞ സമയത്തിനുള്ളില് ഹോട്ടലിലെ ജീവനക്കാരും ഓടി.
ചീങ്കണ്ണി ശല്യം കൊണ്ട് ഏറം പ്രസിദ്ധമാണ് ഫ്ലോറിഡ നഗരം. അപ്രതീക്ഷിതമായി എവിടെ വേണമെങ്കിലും മുതലകളെ കാണാം എന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അത്തരമൊരു അനുഭവമാണ് ഹോട്ടലിലെത്തിയ കുടുംബത്തിനും ഉണ്ടായത്. ഡോറ് തുറന്ന് അകത്ത് കയറിയപ്പോള് കണ്ടത് ഹോട്ടലിലെ വരാന്തയില് കൂടി വിലസുന്ന ചീങ്കണ്ണി യെയാണ് കണ്ടത്.
അഞ്ചടി നീളമുള്ള ചീങ്കണ്ണി ലോബിയിലൂടെ നടക്കുകയും തുറന്ന് കിടന്ന റൂമുകളില് കയറുകയും ചെയ്തതോടെ ഹോട്ടല് അധികൃതര് മൃഗസംരക്ഷണ വകുപ്പിനെ വിളിച്ചു. ഗോള്ഫ് കോഴ്സുകളിലും ഷോപ്പിങ് മാളുകളിലും പാര്ക്കിങ് ഏരിയയിലുമെല്ലാം ഇഴ ജന്തുക്കള് ധാരാളമായി എത്താറുണ്ട് ഫ്ലോറിഡയില്. അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി വര്ദ്ധിക്കുന്നതാണ് ഇത്തരത്തില് ഇഴജന്തുക്കള് മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്തുന്നതിന് പിന്നിലെന്നാണ് വന്യജീവി ഉദ്യോഗസ്ഥര് പ്രതികരിക്കുന്നത്.
