പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ അലോക് തനിക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടപ്പെടാന്‍ തുടങ്ങിയ തന്നെ കാറില്‍ ലിഫ്റ്റ് നല്‍കാമെന്നേറ്റ് കയറ്റി. പിറ്റേന്ന് ഉണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്നാണ് വിന്‍റ നന്ദ പറഞ്ഞത്.
ദില്ലി:നടന്‍ അലോക് നാഥിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ ടി.വി അവതാരകയും,എഴുത്തുകാരിയും, സംവിധായികയുമായ വിന്‍റ നന്ദയ്ക്കെതിരെ അലോക് നാഥ് മാനനഷ്ടകേസ് നല്‍കി. ഇരുപത് വര്‍ഷം മുമ്പ് നടന്ന പാര്‍ട്ടിക്കിടെ അലോക് നാഥ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വിന്‍റ നന്ദ പറഞ്ഞത്.
പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ അലോക് തനിക്ക് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടപ്പെടാന്‍ തുടങ്ങിയ തന്നെ കാറില്‍ ലിഫ്റ്റ് നല്‍കാമെന്നേറ്റ് കയറ്റി. പിറ്റേന്ന് ഉണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്നാണ് വിന്‍റ നന്ദ പറഞ്ഞത്. സുഹൃത്തുക്കളില്‍ പലരോടും നേരത്തേ ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും അവരെല്ലാം അത് വിട്ടുകളയാനാണ് ഉപദേശിച്ചിരുന്നതെന്നും വിന്‍റ പറഞ്ഞിരുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദ്യം പേര് പരാമര്‍ശിക്കാതെ കാര്യങ്ങള്‍ വെളിപ്പെടുത്തിയ വിന്‍റ പിന്നീടാണ് ഐഎഎന്‍എസിനോട് അലോക് നാഥിന്‍റെ പേര് വെളിപ്പെടുത്തിയത്.
