കോഴിക്കോട്: ബിജെപി നേതാക്കളെയും വലതുപക്ഷ എഴുത്തുകാരെയും സാഹിത്യോത്സവത്തിന് ക്ഷണിക്കേണ്ടതില്ലെന്ന സച്ചിതാനന്ദന്‍റെ പ്രസ്ഥാവന ജനാധിപത്യ വിരുദ്ധമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. സാഹിത്യോത്സവം ഇടതുപക്ഷത്തിന്‍റെ മാത്രം കുത്തകയല്ല.

വലതുപക്ഷം എന്ന ലേബൽ ചാർത്തി ചിലരെ സാഹിത്യോത്സവത്തിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ല എന്നും അൽഫോൺസ് കണ്ണന്താനം കോഴിക്കോട് പറഞ്ഞു.