ആലുവ ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു

കൊച്ചി: ആലുവ ജനസേവ ശിശു ഭവൻ സർക്കാർ ഏറ്റെടുത്തു. 2007ലെ ഉത്തരവിനെ തുടർന്ന് സാമൂഹിക ക്ഷേമവകുപ്പ് ആണ് മൂന്ന് മാസത്തേക്ക് ശിശു ഭവൻ ഏറ്റെടുത്തത്. കുട്ടികളെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ച് അയക്കാനായിരുന്നു ഉത്തരവ്. എന്നാൽ പറ്റില്ലെന്ന നിലപാടുമായി കുട്ടികൾ പ്രതിഷേധിച്ചതോടെ ഏറ്റെടുക്കൽ നടപടി രണ്ടു മണിക്കൂറോളം തടസപ്പെട്ടു.

സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥർ കുട്ടികളുമായി നടത്തിയ ചർച്ചയിൽ നിലവിലെ ഉദ്യോഗസ്ഥരെ തത്കാലം പിരിച്ചു വിടില്ല എന്ന അനു നയ തീരുമാനത്തിൽ എത്തിയതോടെ ആണ് പ്രതിഷേധം അവസാനിച്ചതു. തത്കാലം കുട്ടികളെ മാറ്റില്ല ന്നും തീരുമാനം ആയി. മെയ് കാട് ഉള്ള ആൺകുട്ടീകളുടെ കേന്ദ്രത്തിലും ഏറ്റെടുക്കൽ നടപടി പൂർത്തിയായി. 

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 150 കുട്ടികളുണ്ടെന്നാണ് രേഖയിലെങ്കിലും 52 കുട്ടികളേ കേന്ദ്രത്തിലുള്ളുവെന്നും മന്ത്രി പറഞ്ഞു.