അമ്മയുടെ തീരുമാനം ഞെട്ടിച്ചു ശക്തമായ പ്രതിഷേധം അറിയിക്കുന്നു രാജി വച്ചവരെ പിന്തുണയ്ക്കുന്നു

താരസംഘടനയായ അമ്മയിൽ നിന്ന് രാജി വച്ച നാലു നടികൾക്ക് പിന്തുണയുമായി തെലു​ഗു നടി അമല അക്കിനേനി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് അമല പറയുന്നു. ''അമ്മയുടെ തീരുമാനം ലോകത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അവർ പ്രകടിപ്പിക്കേണ്ട നീതിബോധത്തെക്കുറിച്ചും ‌അവർക്കുണ്ടായിരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ട്. അവരെന്താണ് ഇക്കാര്യത്തെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്? അല്ലെങ്കിൽ ഇങ്ങനെയൊരു തീരുമാനം കൊണ്ട് അവരെന്താണ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്? തെലുങ്കു സിനിമയിലെ അഭിനേത്രികളെയും ഈ തീരുമാനം അസ്വസ്ഥരാക്കിയിരിക്കുന്നു. ഞങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. രാജി വച്ച ഡബ്ളിയു സിസി അം​ഗങ്ങളെ ഞാൻ ശക്തമായി പിന്തുണയ്ക്കുന്നു.''- അമല അക്കിനേനി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. 

മലയാളത്തിൽ സുപ്പർഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു അമല അക്കിനേനി. മഞ്ജു വാര്യർക്കൊപ്പം അഭിനയിച്ച കെയർ ഓഫ് സൈറാ ബാനു ആയിരുന്നു മലയാളത്തിൽ അമല അഭിനയിച്ച അവസാന ചിത്രം.