കൊച്ചി: തനിക്ക് നാട്ടില്‍ പോകണമെന്നു ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍. എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോഴായിരുന്നു മറുപടി.

എന്നാല്‍, പൊലീസ് കസ്റ്റഡി സംബന്ധിച്ചാണു ചോദിച്ചതെന്നു വ്യക്തമാക്കിയപ്പോള്‍ ഒന്നും മിണ്ടിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു കോടതിയുടെ നടപടികള്‍.

പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അമീറിനെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബില്‍ ചോദ്യംചെയ്യലിനായി എത്തിച്ചു.