ദില്ലി:രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെന്നും തൊഴിലില്ലായ്മ ഒരു പ്രശ്നം തന്നെയാണെന്നും അമിത് ഷാ രാജ്യസഭയില്‍. എന്നാല്‍ തൊഴിലില്ലായ്മ പരിഹരിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
ബെംഗളൂരുവിൽ മോദിയുടെ റാലിക്ക‌് സമീപം ബിരുദധാരി പക്കവട വില്പന നടത്തിയ സംഭവം പരാമർശിച്ചാണ് അമിത് ഷാ തൊഴിലില്ലായ്മയുണ്ടെന്ന പ്രസ്താവന നടത്തിയത്. എന്നാല്‍ പക്കവട വിൽക്കുന്നത് അത്ര തരംതാണ പണിയല്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
