കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ലക്ഷദ്വീപിലെത്തും. രാവിലെ 11മണിയോടെ കൊച്ചിയിലെത്തുന്ന അമിത് ഷാ അവിടെ നിന്ന് വിമാനമാര്‍ഗം ലക്ഷദ്വീപിലേക്ക് പോകും. ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് രാജ്യവ്യാപകമായി നടത്തുന്ന വിസ്താര്‍ യാത്രയുടെ ഭാഗമായാണ് ലക്ഷദ്വീപ് സന്ദര്‍ശനം.
ഇന്നും നാളെയും മറ്റന്നാളുമായി അഗത്തി, കവരത്തി, അന്ത്രോത്ത് ദ്വീപുകളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് 12 മണിയോടെ അഗത്തിയില്‍ വിമാനമാര്‍ഗ്ഗം എത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ കവരത്തിയിലേക്ക് പോകും. തുടര്‍ന്ന് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കും. വൈകീട്ട് 7 മണിയോടെ കവരത്തി പഞ്ചായത്ത് സ്റ്റേജില്‍ വച്ച് നടക്കുന്ന പൊതു പരിപാടിയില്‍ പ്രസംഗിക്കും. 17 ന് കവരത്തിയിലും 18 ന് അന്ത്രോത്തിലും പാര്‍ട്ടിയോഗങ്ങള്‍ക്ക് പുറമേ ദ്വീപുവാസികളുടെ വീടുകളും അദ്ദേഹം സന്ദര്‍ശിക്കും.
