ബംഗളുരു: യുണൈറ്റഡ് തിയോസഫിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ തങ്ങളുടെ പ്രവര്‍ത്തകരാരും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി ആംനസ്റ്റി ഇന്ത്യ രംഗത്തെത്തി. കശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത