തിരുവനന്തപുരം: സിപിഐ സിപിഎം വാക്പോര് മുറുകമ്പോള്‍ സിപിഐയ്ക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം ആനന്ദന്‍. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയിലേക്കാണെന്നറിയില്ല. തങ്ങളാണ് ചാമ്പ്യന്‍മാരെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്താന്‍ സിപിഐ ശ്രമിക്കുന്നുവെന്നും ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു.

തോളത്തിരുന്ന് ചെവി കടക്കുന്ന പാര്‍ട്ടിയാണ് സിപഐ. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കം ചെയ്യാനാകില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ എടുത്ത നിലപാടിനെ സിപിഎം നേതൃത്വം വിമര്‍ശിച്ചിരുന്നു. തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും സി.പി.ഐ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് പൊറുക്കാനാവാത്ത തെറ്റെന്നായിരുന്നു സിപിഎം നിലപാട് .