രാജധാനി എക്സപ്രസ് ട്രെയിനില്‍ തീപിടുത്തം ഓടിക്കൊണ്ടിരിക്കവെയാണ് അപകടം
ദില്ലി: വിശാഖപട്ടണത്ത് നിന്ന് ദില്ലിയിലേക്ക് വരുകയായിരുന്ന രാജധാനി എക്സപ്രസ് ട്രെയിനില് തീ പിടര്ന്നു. ഗ്വാളിയറിലെ ബിര്ളാനഗര് സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടുത്തം ഉണ്ടായത്. പാന്ട്രി കാറിലാണ് തീപിടിച്ചത്. പിന്നീട് സമീപത്തെ നാല് എസി കോച്ചുകളിലേക്കും തീ പടര്ന്നു. തീ പടര്ന്ന് പിടിക്കും മുമ്പ് യാത്രക്കാര് എല്ലാം ഇറങ്ങിയെന്നും ആളപായമില്ലെന്നും റെയില്വേ അറിയിച്ചു. സംഭവത്തില് റെയില്വേ അന്വേഷണം തുടങ്ങി.
