അങ്കമാലി: അയ്യമ്പുഴയില്‍ മകനെ വെടിവെച്ച ശേഷം അച്ഛന്‍ ജീവനൊടുക്കി. അയ്യമ്പുഴ സ്വദേശി മാത്യുവാണ് മരിച്ചത്. മകന്‍ മനുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സൂചന.

ഇവരുടെ വീട്ടില്‍ നിന്നും വഴക്കിടുന്ന ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍  പറയുന്നു. ഇതിനിടെ രോഷാകുലനായ മാത്യു മനുവിനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മകന്‍ നിലത്തുവീണ് പിടയുന്നതു കണ്ട പിതാവ് സ്വയം നിറയൊഴിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.