ബെർലിൻ: സാർലൻഡ് തെരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ പാർട്ടിക്ക് ജയം. മെർക്കലിന്‍റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ(സിഡിയു) 40.7 ശതമാനം വോട്ടു നേടി. അതേസമയം, സോഷ്യൽ ഡെമോക്രാറ്റിക് 29.6 ശതമാനം വോട്ട് മാത്രമാണ് നേടിയത്. സാർലൻഡിലെ വിജയം സെപ്റ്റംബറിൽ നടക്കുന്ന ജർമൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മെർക്കലിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.