ദില്ലി: അണ്ണാ ഹസാരെ രാജ്ഘട്ടില്‍ ഉപവാസം തുടങ്ങി. അഴിമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗാന്ധിജയന്തി ദിനത്തില്‍ സമരം സംഘടിപ്പിച്ചത്. അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അഴിതി തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിരവധി തവണ പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും മറുപടി പോലും തന്നിട്ടില്ലെന്ന് ഹസാരെ പറഞ്ഞു. ഉപവാസം വൈകിട്ട് അവസാനിക്കും.