മേഖാലയ: കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചടവടം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപിയില്‍ വീണ്ടും രാജി. നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ല പ്രസിഡന്റ് ബച്ചു മാറക് ആണ് രാജിവച്ചത്. ഗാരോ സമുദായത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ബീഫെന്നും ബിജെപിയുടെ വര്‍ഗീയ ആശയങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ബച്ചു മാറക് ഫേസ്ബുക്കില്‍ കുറിച്ചു.
ബീഫ് നയത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ് ഗാരോ ഹില്‍സ് ബിജെപി പ്രസിഡന്റ് ബെര്‍ണാഡ് മാരക് നേരത്തെ രാജിവച്ചിരുന്നു. ബെര്‍ണാഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബീഫ് സല്‍ക്കാരപര പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബച്ചു വ്യക്തമാക്കി.
