കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ, വി.മുരളീധരൻ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം അന്ത്യോദയയ്ക്ക് ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്

ദില്ലി: അന്ത്യോദയ എക്സ്പ്രസിന് കാസർ​ഗോഡ് സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ, വി.മുരളീധരൻ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം. അന്ത്യോദയയ്ക്ക് ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 

റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അന്ത്യോദയയ്ക്ക് കാസർ​ഗോഡ് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിധികളും രാഷ്ട്രീയ പാർട്ടികളും സമരത്തിലായിരുന്നു.