''കേരളത്തിലെ ജനങ്ങള്‍ അവരുടെ ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചിന്തിക്കാനാകാത്തവിധം അവരുടെ ജീവനും താമസസൗകര്യങ്ങളും വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ടു''

ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തിന് സാക്ഷിയായ കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് നടന്‍ അനുപം ഖേര്‍. കേരളത്തിലെ ജനങ്ങള്‍ അവരുടെ ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചിന്തിക്കാനാകാത്തവിധം അവരുടെ ജീവനും താമസസൗകര്യങ്ങളും വസ്തുക്കളുമെല്ലാം നഷ്ടപ്പെട്ടു. എല്ലാവരോടും കേരളത്തിന് പണവും വസ്ത്രവും നല്‍കാന്‍ ആവശ്യപ്പെടുകയാണെന്നും അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

അതേസമയം സംസ്ഥാനത്ത് കനത്ത മഴ കുറയുന്നു. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല.