നിയമത്തിലെ 2q സെക്ഷനില്‍ നിന്ന് രണ്ട് വാക്കുകള്‍ ഒഴിവാക്കാനാണ് കോടതി ഉത്തരവിട്ടത്. വിവാഹിതയായ സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുവദിക്കുന്ന 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം സ്ത്രീയുമായി ബന്ധമുള്ള പ്രായപൂര്‍ത്തിയായ പുരുഷനെതിരെ മാത്രമാണ് പരാതി നല്‍കാനാവുക. ഇതില്‍ നിന്ന് പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന രണ്ട് വാക്കുകളും ഒഴിവാക്കാന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍.എഫ് നരിമാന്‍ എന്നിവരടങ്ങിട ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പുരുഷനെതിരെ എന്ന പരാമര്‍ശം ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷിച്ചത്. 

ഭര്‍ത്താവിന്റെ കുടുംബം മുഴുവന്‍ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ബോംബൈ സ്വദേശിയ യുവതി നല്‍കിയ പരാതി പരിഗണിച്ച ബോംബൈ ഹൈക്കോടതി, കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍ കുട്ടിയെയും മറ്റൊരു സ്ത്രീയെയും വെറുതെ വിട്ടിരുന്നു. നിയമത്തിലെ പ്രായപൂര്‍ത്തിയായ പുരുഷന്‍ എന്ന പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.