ചെന്നൈ: കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍റെ മൃതദേഹം വിട്ടു നല്‍കുന്നതിന്‍റെ പേരില്‍ ആശയക്കുഴപ്പം.  ചികിത്സാച്ചെലവായ   72 ലക്ഷം രൂപ മുഴുവൻ കെട്ടാതെ മൃതദേഹം വിട്ടുനൽകില്ലെന്ന് അപ്പോളോ അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ മൃതദേഹം വിട്ടു നൽകാമെന്ന് അധികൃതർ അറിയിച്ചു. നോർക്ക ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ചർച്ച നടത്തുകയാണ്. 

നവംബർ 17നായിരുന്നു ലെനിന്‍ രാജേന്ദ്രന്‍റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.  പിന്നീട്  കരളിൽ അണുബാധ ഉണ്ടായി രക്തസമ്മർദ്ദം അമിതമായി കുറഞ്ഞു. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് ലെനിന്‍ മരണപ്പെടുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രാവിലെ ഒന്‍പത് മണിക്ക് രാമചന്ദ്ര മെഡിക്കൽ കോളേജിൽ എംബാം നടത്തും. ഉച്ചയ്ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.