ദുബായ്: അനുരഞ്ജനശ്രമങ്ങള്‍ക്കിടെ ഖത്തറിനെതിരെ സൗദി അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചു. ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക അറബ് രാഷ്ട്രങ്ങള്‍ സംയുക്തമായി പുറത്തുവിട്ടു. മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് യൂസഫ് അല്‍ ഗര്‍ദാവി ഉള്‍പ്പെടെ അമ്പതോളം പേരാണ് പട്ടികയിലുള്ളത്. അതേസമയം സൗദിയിലെ ഹോട്ടലുകളില്‍ അല്‍ ജസീറ പ്രദര്‍ശിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.