പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയുടെ ഒരുക്കങ്ങള്‍ തുടങ്ങി. എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുക. മുൻവർഷത്തെ അപേക്ഷിച്ച് മത്സരരീതികളിലും മാറ്റമുണ്ട്.

സെപ്‍തംബർ ഏട്ടിന് ഉതൃട്ടാതിനാളിലാണ് ചരിത്രപ്രസിദ്ധമായ ആറന്മുളവള്ളംകളി പമ്പയാറില്‍ നടക്കുക. ഇത്തവണ 52 പള്ളിയോടങ്ങളാണ് മത്സരിക്കുക. എ ബാച്ചില്‍ 35ഉം ബി ബാച്ചില്‍ 17 ഉം വീതം. ബി ബാച്ച് വിഭാഗത്തില്‍ അഞ്ച് ഹീറ്റ്സ് മത്സരങ്ങളും എ ബാച്ച് വിഭാഗത്തില്‍ 35 ഹീറ്റ്സ് മത്സരങ്ങളുംനടക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച്മത്സര രിതിയിലും വ്യത്യാസമുണ്ട് ഏറ്റവും കുറച്ച് സമയം കൊണ്ട് പരമ്പാരഗത ശൈലിയില്‍ തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളായിരിക്കും തുടർന്ന് നടക്കുന്ന സെമിഫൈനല്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക.

ഇത്തവണ ഒരുപള്ളിയോടക്കരകൂടി മത്സരത്തിന് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മഴുക്കിറാണ് മത്സരത്തിന് എത്തുന്ന പുതിയ കര. മുഖ്യമന്ത്രി പിണറായി വിജയൻ ജലമേള ഉത്ഘാടനം ചെയ്യും. ഉച്ചക്ക് ഒന്നരമണിക്ക് നടക്കുന്ന ജലഘോഷയാത്രയോടെയായിരിക്കും മത്സര വള്ളംകളിതുടങ്ങുക. തുടർന്ന് ആദ്യം ബിബാച്ച് ഹീറ്റസ് മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് അ‍ഞ്ചരമണിയോടെ ജലമേള അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.