ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ നേരിടും
സെന്റ് പീറ്റേഴ്സ്ബര്ഗ്: നിര്ണായക മത്സരത്തില് വിജയം നേടി പ്രീക്വാര്ട്ടറിലേക്ക് കുതിച്ചെങ്കിലും ഇനി അര്ജന്റീനയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ. ഗ്രൂപ്പ് ഡിയില് രണ്ടാം സ്ഥാനക്കാരായാണ് മെസിപ്പട രണ്ടാം റൗണ്ടില് കടന്നത്. ഇതോടെ ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായ ഫ്രാന്സിനെയാണ് അര്ജന്റീനയ്ക്ക് നേരിടേണ്ടി വരിക. ഡി ഗ്രൂപ്പ് ചാമ്പ്യന്മാരായ ക്രൊയേഷ്യ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാര്ക്കുമായും ഏറ്റുമുട്ടും.
അവസാന മത്സരം ജയിച്ചതിന്റെ ആത്മവിശ്വസമാണ് മെസിയയെും സംഘത്തെയും ഇനി മുന്നോട്ട് നയിക്കുക. സി ഗ്രൂപ്പില് ഓസ്ട്രേലിയക്കെതിരെയും പെറുവിനെതിരെയും വിജയവും ഡെന്മാര്ക്കിനെതിരെ ഗോള്രഹിത സമനിലയുമായാണ് ഫ്രഞ്ച് പട പ്രീക്വാര്ട്ടറിലേക്ക് മാര്ച്ച് ചെയ്തത്. ഒന്നു വീതം വിജയവും തോല്വിയും സമനിലയുമായി രക്ഷപ്പെട്ട അര്ജന്റീനയ്ക്ക് കടുത്ത പോരാട്ടമാകും ഫ്രാന്സ് ഉയര്ത്തുക. അതേസമയം, പ്രതീക്ഷിക്കാത്ത കുതിപ്പാണ് ക്രൊയേഷ്യ ലോകകപ്പില് നടത്തിയത്. ഗ്രൂപ്പ് റൗണ്ടില് മൂന്ന് മത്സരങ്ങളിലും വെന്നിക്കൊടി പാറിച്ചാണ് ലൂക്കാ മോഡ്രിച്ചിന്റെയും സംഘത്തിന്റെയും കുതിപ്പ്.
