ജമ്മു: ജമ്മുവില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് ജന്മനാടിന്‍റെ യാത്രാ മൊഴി. പൂര്‍ണ സൈനിക ബഹുമതികളോടെ മൃതദേഹം മാവേലിക്കര മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിച്ചു.

 ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവയുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, പി. തിലോത്തമന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

സാം എബ്രഹാം പഠിച്ച മാവേലിക്കരയിലെ ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കണ്ടറി സ്കൂളിലും പുന്നമൂട്ടിലെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.

 ജമ്മുവിലെ അഖ്നൂര്‍ സുന്ദര്‍ബനിയില്‍ വെള്ളിയാഴ്ച പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിലാണ് സാം എബ്രഹാം കൊല്ലപ്പെട്ടത്.