പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ തീവ്രവാദികളെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു
ശ്രീനഗർ: കശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് സലീമിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ തീവ്രവാദികളെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദികളെ വധിച്ചത്.
മുഹമ്മദ് സലീമിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രാവദികളെ കണ്ടെത്തിയത്. ഇവരെ വളഞ്ഞ സൈന്യം പിന്നീട് നടന്ന ഏറ്റുമുട്ടലിനൊടുവിൽ തീവ്രാവദികളെ വധിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
