രാഹുല്‍ അടക്കമുള്ളവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അര്‍ണബ് വ്യക്തമാക്കിയപ്പോള്‍ ഉത്തരം കിട്ടാതെ വലയുകയായിരുന്നു രാഹുല്‍ ഈശ്വര്‍

ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘര്‍ഷവും അക്രമവും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു. ദേശീയ ചാനലായ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്ക് നേരെയടക്കം ആക്രമണമുണ്ടായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണം നേരിടേണ്ടിവന്നു.

റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ചാനലിനോട് പ്രതികരിക്കാന്‍ തയ്യാറായ രാഹുല്‍ ഈശ്വറിനെ അര്‍ണബ് ഗോസ്വാമി കൊലവിളിക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. രാഹുല്‍ അടക്കമുള്ളവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അര്‍ണബ് വ്യക്തമാക്കിയപ്പോള്‍ ഉത്തരം കിട്ടാതെ വലയുകയായിരുന്നു രാഹുല്‍ ഈശ്വര്‍.