പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഹനീഫയെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടുവിട്ട് തിരുവനന്തപുരത്ത് എത്തിയ കുട്ടിയയാണ് ലോഡ്ജില്‍ വച്ച് ഇയാള്‍ പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞശേഷമാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റ്ചെയ്ത ഫനീഫയെ പിന്നീട് റിമാന്‍‍ഡ് ചെയ്തു.