തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടു പേർ പിടിയിൽ. നെയ്യാറ്റിൻകര പൊങ്ങുമ്മോട് സ്വദേശികളായ ശിവൻകുട്ടി, സജികുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നുവർഷമായി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് നെയ്യാറ്റിൻകര പൊങ്ങുംമ്മൂട് മുട്ടുമൂട് സ്വദേശികളായ ശിവൻകുട്ടി, സജികുമാർ എന്നിവരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ അയൽക്കാരാണ് പ്രതികൾ. വിദ്യാർത്ഥിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പീഡനത്തിനിരയാക്കിയത്.
പഠനത്തിൽ മികവു പുലർത്തിയിരുന്ന വിദ്യാർത്ഥിയിൽ വന്ന മാറ്റം ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ കുട്ടിയെ കൗൺസിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതികളെ പതിനാലു ദിവസത്തെക്കു റിമാൻഡു ചെയ്തു.
