പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് രണ്ടു പേര്‍ അറസ്റ്റിലായി . പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാരായമുട്ടം സ്വദേശി സജിത്, പെരുങ്കടവിള സ്വദേശി സുജിത് എന്നവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .ഇരുവരെയും പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.