കൊച്ചിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊച്ചിൻ കോളേജ് പരിസരത്തുനിന്നാണ് വരാപ്പുഴ കൂവപ്പാടം സ്വദേശികളായ സുനിൽ, ശശികുമാർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്. ഇവിടെ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാണെന്ന വിവരത്തെതുടർന്ന് ഉദ്യോഗസ്ഥർ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു, സ്ഥിരമായി ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന ചില വിദ്യാർഥികളേയും എക്സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.
അഞ്ച് കിലോ കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. സുനിൽ, ശശികുമാർ എന്നിവർ അയൽസംസ്ഥാനത്തുനിന്നാണ് കഞ്ചാവ് എത്തിച്ചത്. ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുനിലും ശശികുമാറും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
