കോഴിക്കോട് ജില്ലയിൽ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങൽ പതിവാക്കിയ സംഘത്തെ കുന്നമംഗലം പൊലീസ് പിടികൂടി. കോഴിക്കോട് വാഹന പരിശോധനക്കിടെയാണ് സംഘത്തെ പിടികൂടിയത്.
കഴിഞ്ഞ മാസം 19 ന് കുന്നമംഗലം പതിനൊന്നാം മൈൽ, 26ന്താമരശ്ശേരിയിലെ പരപ്പം പൊയിൽ, എന്നിവടങ്ങളിലെ സ്വകാര്യ പെട്രോൾ പങ്കുകളിൽ നിന്ന് ഇന്ധനം നിറച്ച് ശേഷം പണം നൽകാതെ കടന്നു കളഞ്ഞ സംഘമാണ് പൊലീസിന്റെ പിടിയിലായത്. ഇന്ധനം നിറക്കുന്നതിനിടെ നിരിക്ഷണ ക്യാമറയിൽ പതിഞ്ഞ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തനിടെയാണ് സംഘം പൊലീസിന്റെ വലയിൽ വീണത്. 18ഉം 19ഉം വയസ്സുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്‍തപ്പോൾ ഗുഡ്സ് ഓട്ടോകളിൽ നിന്ന് ബാട്ടറി മോഷ്‍ടിച്ചതായും പൊലീസിന് കണ്ടെത്തി. ഇന്ധമടിച്ച് കടന്നു കളയുമ്പോൾ മോഷ്‍ടാക്കൾ ഉപയോഗിച്ചിരുന്നു വാഹനവും പൊലീസ് പിടിച്ചെടുത്തു. കോടതയിൽ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ഓന്നാം ക്ലാസ് മജിസ്‍ട്രേറ്റ് റിമാന്റ് ചെയ്‍തു.
