ദില്ലി : കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിക്ക് മുന്നില്‍ ഹാജരായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ അനുസരണക്കേട് കാട്ടിയെന്ന് കോടതിയുടെ രൂക്ഷ വിമര്‍ശനം. നോട്ടീസ് അയച്ചിട്ടും എന്താണ് ഹാജരാകാതിരുന്നത്. ഒന്നുകില്‍ മാപ്പ് പറയാം, അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകാം. എന്നാല്‍, ജസ്റ്റിസ് കര്‍ണന്‍ ചെയ്യുന്നത് എന്താണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും കോടതി വിമര്‍ശിച്ചു.
അച്ചടക്ക ലംഘനം എന്ന ചോദ്യത്തിന് തന്നെ ഇവിടെ പ്രസക്തിയില്ല. അറ്റോര്‍ണി ജനറല്‍ കോടതിയില്‍ നിലപാടെടുത്തു.എന്നാല്‍ കര്‍ണ്ണന്റെ മാനസിക നില ശരിയല്ലെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് ധാരണയില്ലെന്നും കോടതി മറുപടി നല്‍കി.
തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാന്‍ സാധിക്കില്ലെന്നും കര്‍ണന്‍ കോടതിയെ അറിയിച്ചു.
മാര്‍ച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു.
