ദില്ലി: ആധാര്‍ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റലി. ആധാര്‍ സംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് മലക്കംമറിഞ്ഞെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ആധാര്‍ നടപ്പാക്കുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ പലക്കും പലതരം നിലപാടുകളായിരുന്നു. അധികാരം നഷ്ടപ്പെട്ടതോടെ ആധാര്‍ വിഷയത്തില്‍ മറ്റൊരു നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്നും അതിനാലാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തെ പാര്‍ട്ടി എതിര്‍ക്കുന്നതെന്നും ജെയ്റ്റലി പറഞ്ഞു.