കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി നൽകിയ മാനനഷ്ടക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വിചാരണ നേരിടണമെന്ന് ദില്ലി പട്യാല ഹൗസ് കോടതി. കെജ്‍രിവാളുൾപ്പെടെ ആറ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ മേധാവിയായിരിക്കെ അരുൺ ജെയ്റ്റ്‍ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കെജ്‍രിവാളിന്‍റെ ആരോപണത്തിലാണ് കോടതി നടപടി. പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് ജയ്റ്റ്‍ലി മാനനഷ്ടക്കേസ് നൽകിയത്. മെയ് 20ന് വിചാരണ തുടങ്ങും.