കണ്ണര്‍: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍‌ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചതിന് കയ്യേറ്റം ചെയ്തെന്ന പി.ജയരാജന്‍റെ മകന്‍ ആശിഷ് രാജിന്‍റെ പരാതിയില്‍ എഎസ്ഐക്ക് സസ്പെന്‍ഷന്‍. മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. 

ടൂറിസ്റ്റ് ബസിലെത്തിയ സ്ത്രീകളടങ്ങുന്ന സംഘത്തിന് ശുചി മുറിയിൽ പോകാൻ സൗകര്യം നല്‍കണമെന്ന ആവശ്യവുമായാണ് സിപിഎം കണ്ണൂര്‍‌ ജില്ലാസെക്രട്ടറി പി.ജയരാജന്‍റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ സ്റ്റേഷനിലെത്തിയത്. എന്നാൽ ലോക്കൽ പ്രതികള്‍ ഉള്ളതിനാൽ ശുചി മുറി സേവനം അനുവദിക്കാനാകില്ലെന്ന് ജി.ഡി ഇന്‍ചാര്‍ജുള്ള എ.എസ്.ഐ മനോജ് അറിയിച്ചു . സമീപത്തുള്ള നഗരസഭയുടെ ശുചിമുറി ഉപയോഗിക്കാമെന്നും അറിയിച്ചു.