പത്ത് ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ മലയാള വാര്‍ത്തമാധ്യമം എന്ന നേട്ടം ഇനി ഏഷ്യനെറ്റ് ന്യൂസിന് സ്വന്തം. മറ്റു മലയാള വാര്‍ത്താമാധ്യമങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യനെറ്റ് ന്യൂസ് ഫെബ്രുവരി 13-ന് ചരിത്രനേട്ടത്തിലെത്തിയത്. 

സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ എഷ്യനെറ്റിന് ശേഷം വരുന്ന മലയാള വാര്‍ത്ത മാധ്യമത്തിന് അഞ്ച് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം എഷ്യനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍ പുതുതായി സബ്‌സ്‌ക്രൈബ് ചെയ്തത് 4.76 ലക്ഷം പേരാണ്.

2008 സെപ്തംബര്‍ 25-നാണ് എഷ്യനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനല്‍ നിലവില്‍ വരുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിമാസം മൂന്ന് കോടി വ്യൂസ് എന്ന അമ്പരിപ്പിക്കുന്ന നേട്ടത്തോടെയാണ് വണ്‍ മില്ല്യണ്‍ ക്ലബിലേക്കും ഏഷ്യനെറ്റ് ന്യൂസ് എത്തുന്നത്. സമാനതകളില്ലാത്ത ഈ നേട്ടം സ്വന്തമാക്കാന്‍ കരുത്തേക്കിയ എല്ലാ പ്രേക്ഷകര്‍ക്കും ഏഷ്യനെറ്റ് ന്യൂസ് ടീമിന്റെ സ്‌നേഹാഭിവാദ്യങ്ങള്‍....

youtube.com/asianetnews