കൈവിരലടയാളം ശേഖരിക്കാൻ കഴിയുന്നില്ല എന്ന സാങ്കേതിക പറഞ്ഞാണ് ബദിയഡുക്ക കുമ്ഡിക്കാനയിലെ ഹേമാവതിക്ക് ആധാർ കാർഡ് നിഷേധിച്ചത്. 

കാസർകോട്: ആധാർ കാർഡ് ലഭിക്കാൻ വർഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങിയ കാസർകോട് ബദിയഡുക്കയിലെ ഹേമാവതിക്ക് ഒടുവിൽ ആധാർ കാർഡ് ലഭിച്ചു. ഈ വയോധികയുടെ ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അധികൃതർ വീട്ടിലെത്തി നടപടികൾ പൂർത്തിയാക്കി ആധാർ കാർഡ് കൈമാറിയത്. കൈവിരലടയാളം ശേഖരിക്കാൻ കഴിയുന്നില്ല എന്ന സാങ്കേതിക പറഞ്ഞാണ് ബദിയഡുക്ക കുമ്ഡിക്കാനയിലെ ഹേമാവതിക്ക് ആധാർ കാർഡ് നിഷേധിച്ചത്.

അസുഖ ബാധിതയായി നടക്കാൻ പോലും പ്രയാസപ്പെടുന്ന ഈ 68 വയസുകാരിയുടെ ബുധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഫോൺ വിളി എത്തി. ആധാർ സംസ്ഥാന ഓഫീസിൻ്റെ ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥർ ഹേമാവതിയുടെ വീട്ടിലെത്തി. നടപടികൾ പൂർത്തിയാക്കി ആധാർ കാർഡ് കൈമാറി. ഏഷ്യാനെറ്റ് ന്യൂസിനോട് നന്ദി പറഞ്ഞ് ഹോമാവതി. ഭർത്താവ് ശ്രീകൃഷ്ണ ഭട്ടും നിറഞ്ഞ സന്തോഷത്തിലാണ്. പ്രതീക്ഷ കൈവിട്ടിടത്ത് നിന്നാണ് സാങ്കേതിക തടസങ്ങളെല്ലാം നീങ്ങി ഹേമാവതിക്ക് ആധാർ കാർഡ് കിട്ടിയത്.