പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പടര്‍ത്തുന്നതിനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രതിച്ഛായ മോശമാക്കുന്നതിനും വേണ്ടിയുള്ള ആസൂത്രിതമായ ശ്രമമാണ് വ്യാജ വാര്‍ത്തയ്‌ക്ക് പിന്നില്‍.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ മാനേജ്മെന്‍റ് പൊലീസില്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസിനും ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശത്തിനുമെതിരെ തെറ്റായ വാര്‍ത്ത നല്‍കിയ നാരദന്യൂസ്.കോം, ബിഗ് ന്യൂസ് ലൈവ്.കോം എന്നീ വെബ്സൈറ്റുകള്‍ക്ക് എതിരെയാണ് പരാതി നല്‍കിയത്.

പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പടര്‍ത്തുന്നതിനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രതിച്ഛായ മോശമാക്കുന്നതിനും വേണ്ടിയുള്ള ആസൂത്രിതമായ ശ്രമമാണ് വ്യാജ വാര്‍ത്തയ്‌ക്ക് പിന്നില്‍. ഈ വ്യാജവാര്‍ത്ത നല്‍കുന്ന മറ്റ് മാധ്യമങ്ങള്‍ക്കെതിരെയും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയെടുത്തുവരികയാണ്.
ws