കൊച്ചി: ബഹിരാകാശ ലോക വിസമയം നാസയിലൂടെ കാണുന്നതിന്‍റെ ആവേശത്തിലാണ് ആ നാല് വിദ്യാർത്ഥികൾ,ഒപ്പം ഏഷ്യനെറ്റ് ന്യൂസ് സംഘവും. ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് സംഘം അമേരിക്കയിലെ നാസയിലേക്ക് യാത്ര തിരിച്ചു. ഏഷ്യാനെറ്റ് ന്യൂസും കാലടി ആദി ശങ്കര എഞ്ചിനിയറിംഗ് കോളേജും ചേര്‍ന്ന് നടത്തിയ യംഗ് സയന്‍റിസ്റ്റ് അവാര്‍ഡ് ജേതാക്കളാണ് നാസയിലേക്ക് തിരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന 14 അംഗ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും യാത്ര ആരംഭിച്ചത്.
ഇതാദ്യമാണ് ഒരു വാര്‍ത്താ ചാനല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാസ സന്ദര്‍ശം ഒരുക്കുന്നത്. ആദിത്യ ചന്ദ്ര പ്രാകാശ്,ജോയൽ വർഗീസ്, ഷിൻജുല്‍,സഞ്ജയ് സുധന്‍ കൂടാതെ ഇവരുടെ അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പത്ത് ദിവസത്തെ യാത്രക്കൊരിങ്ങിയത്. അമേരിക്കയിലെ നാസയുടെ കേപ്പ് കെന്നഡി ബഹിരാകാശ കേന്ദ്രത്തിലാണ് ഇവരുടെ പരിശീലനം.
യുവശാസ്ത്രജ്ഞരെ കണ്ടെത്തുവാനും പ്രോൽസാഹിപ്പിക്കുന്നതിനുമാണ് ഏഷ്യാനെറ്റ് ന്യൂസ് ആദിശങ്കര എഞ്ചിനിയറിങ് കോളേജുമായി ചേർന്ന് സ്പേസ് സല്യൂട്ട് സംഘടിപ്പിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമ്മുള്ള 250 വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലു വിദ്യാർത്ഥികൾക്കാണ് നാസ സന്ദർശനത്തിനുള്ള അവസരം.
