വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ കേരളത്തിന്‍റെ ആത്മവിശ്വാസത്തിന് അടിവരയിടുന്നത്. ചേരാനല്ലൂര്‍ സ്വദേശി ആസിയ ബീവിയുടെ നേതൃത്വത്തില്‍ എല്ലാവരും ഒരേ മനസ്സാല്‍ ആടി പാടുകയാണിവിടെ. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഇത്തരത്തില്‍ ആത്മവിശ്വാസത്തിന്‍റെ കളരിയായി മാറുകയാണ്

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തിന്‍റെ കെടുതികള്‍ പേറുകയാണ് കേരളം. കാലവര്‍ഷത്തിന്‍റെ കുത്തൊഴുക്കില്‍ ജനജീവിതമാകെ താറുമാറായി. വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലാണ് പലരും. എന്നാല്‍ മഹാപ്രളയത്തിന്‍റെ കെടുതികളെയെല്ലാം കേരളം ഒന്നിച്ച് നിന്ന് അതിജീവിക്കുമെന്ന ദൃഢനിശ്ചയമാണ് അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലെ സന്തോഷം തെളിയിക്കുന്നതും അതാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ നിരാശയല്ല, മറിച്ച് എന്തും നേരിടുമെന്നും അതിജീവിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് ഏവരുടെയും മുഖത്ത് തെളിയുന്നത്. 

വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ കേരളത്തിന്‍റെ ആത്മവിശ്വാസത്തിന് അടിവരയിടുന്നത്. ചേരാനല്ലൂര്‍ സ്വദേശി ആസിയ ബീവിയുടെ നേതൃത്വത്തില്‍ എല്ലാവരും ഒരേ മനസ്സാല്‍ ആടി പാടുകയാണിവിടെ. ഇതിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഇത്തരത്തില്‍ ആത്മവിശ്വാസത്തിന്‍റെ കളരിയായി മാറുകയാണ്.