സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും. കെഎം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്‌പീക്കര്‍ എന്‍ ശക്തന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. 29 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി. ഏപ്രില്‍ 30നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാം. മെയ് 16നാണ് വോട്ടെടുപ്പ്.