Asianet News MalayalamAsianet News Malayalam

ശിവസേന പാർട്ടി സെക്രട്ടറി ആദേശ് ബന്ദേക്കറിന് മഹാരാഷ്ട്ര സർക്കാർ സഹമന്ത്രി പദവി

  • ക്ഷേത്രത്തിന്റെ ചെയർമാൻ എന്ന നിലയിലാണ് സഹമന്ത്രിയുടെ പദവി നൽകുന്നതെന്ന് സർക്കാർ 
assistant ministership for adesh bandekar

മുംബൈ: മുംബൈ ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനും ശിവസേന പാർട്ടി സെക്രട്ടറിയുമായ ആദേശ് ബന്ദേക്കറിന് മഹാരാഷ്ട്ര സർക്കാർ സഹമന്ത്രി പദവി നൽകി. ക്ഷേത്രത്തിന്റെ ചെയർമാൻ എന്ന നിലയിലാണ് സഹമന്ത്രിയുടെ പദവി നൽകുന്നത് എന്നാണ് സർക്കാർ പറയുന്നത്.

പാൽഘർ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെ തോൽപിക്കാൻ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്ന പേരിൽ ബന്ദേക്കറിനെതിരെ ബിജെപി കടുത്ത വിമർശനം ഉയർത്തിയിരുന്നു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കെയുടെ അടുത്ത നേതാക്കളിൽ ഒരാളാണ് ആദ്ദേശ് ബന്ദേക്കർ.

Follow Us:
Download App:
  • android
  • ios