എല്ലാ അർത്ഥത്തിലും വ്യക്തിപരമായ കാരണങ്ങൾ മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. പാർട്ടി പ്രവർത്തനത്തിൽ എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി.
ദില്ലി: വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി ആം ആആദ്മി പാർട്ടി നേതാവ് അശുതോഷ്. ബുധനാഴ്ചയാണ് ഇക്കാര്യം ഇദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 2014ലാണ് അദ്ദേഹം ആം ആദ്മിയുടെ നേതൃസ്ഥാനത്തേയ്ക്ക് എത്തുന്നത്.
''എല്ലാ യാത്രയ്ക്കും ഒരു അവസാനമുണ്ട്. ആംആദ്മി പാർട്ടിക്കൊപ്പമുള്ള എന്റെ മനോഹരവും വിപ്ലവകരവമായ യാത്രയ്ക്കും അവസാനമുണ്ട്. ആംആദ്മി പാർട്ടിയിൽ നിന്നും രാജി വയ്ക്കാനുള്ള ആഗ്രഹം ഞാൻ അറിയിച്ചിട്ടുണ്ട്. എല്ലാ അർത്ഥത്തിലും വ്യക്തിപരമായ കാരണങ്ങൾ മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്. പാർട്ടി പ്രവർത്തനത്തിൽ എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. നന്ദി.'' അശുതോഷ് തന്റെ ട്വീറ്ററിൽ കുറിച്ചു.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരില്‍ രണ്ട് പേരുടെ കാര്യത്തില്‍ അശുതോഷ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിലൊരാള്‍ ദില്ലി മുഖ്യമന്ത്രി കെജ്രിവാളിന്‍റെ വിശ്വസ്തനാണ്. തുടര്‍ന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം അകന്നാണ് നിന്നിരുന്നത്. നീണ്ട വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് അശുതോഷ് ആംആദ്മി പാര്‍ട്ടിയിലേക്കെത്തുന്നത്. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും അശുതോഷ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
