ആറു പേരെ രക്ഷപെടുത്തിയെന്നും സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം രാത്രി 10 മണിയോടെ മെഡലിന്‍ കൊര്‍ദോവ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തില്‍ നിന്ന് ചില അപായ സൂചനകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് ലഭിച്ചു. തുടര്‍ന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് വിമാനം തകര്‍ന്നു വീണെന്ന് കണ്ടെത്തിയത്.
രക്ഷപെട്ടവരില്‍ രണ്ട് പേര്‍ ഫുഡ്ബോള്‍ ടീം അംഗങ്ങളാണ്. ടീം അംഗങ്ങള്‍ എല്ലാവരും തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നു. അപകട കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിമാനത്തിന് വൈദ്യുത തകരാറുണ്ടായിരുന്നെന്നും കാലാവസ്ഥ മോശമായിരുന്നെന്നും പറയുന്നു. കൂടുതല്‍ പേരെ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
