പത്താം തീയതി വരെ മുഹമ്മദ് കോയയുടെ ബാങ്ക് അക്കൗണ്ടില്‍ 1,46,000 രൂപയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാക്കിയുള്ളത് മുന്നൂറ്റിനാല്‍പത് രൂപയാണ്. ഓണ്‍ലൈന്‍ വഴിയാണ് പണം പിന്‍വലിച്ചത്. നവംബര്‍ പന്ത്രണ്ടിന് കുന്ദമംഗലം എസ്ബിഐ ബ്രാഞ്ചില്‍ നിന്നും രണ്ടായിരം രൂപ പിന്‍വലിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത് മുഹമ്മദ് കോയ തിരിച്ചറിയുന്നത്. പണം നഷ്ടപ്പെട്ടതറിഞ്ഞ് ബാങ്കില്‍ പരാതിപ്പെടുന്നതിനിടയിലും അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടെന്ന് മുഹമ്മദ് കോയ പറയുന്നു.
പണം പിന്‍വലിച്ചതായുള്ള മെസേജ് ബാങ്കില്‍ നിന്നും ലഭിച്ചിരുന്നില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയിട്ടില്ലെന്നും എടിഎം കാര്‍ഡും പാസ് വേഡും മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നുമാണ് മുഹമ്മദ് കോയ പറയുന്നത്. ബാങ്കില്‍ പരാതിപ്പെട്ടപ്പോള്‍ മൂന്നാഴ്ച്ചയ്ക്കകം വിവരമറിയിക്കാമെന്നാണ് മറുപടി ലഭിച്ചത്.
