ജയ്പുര്‍: രാജസ്ഥാനിലെ നെയ്ന്‍വാനില്‍ നാല് മോഷ്ടാക്കള്‍ ചേര്‍ന്ന് എ.ടി.എം കവര്‍ന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മാണ് മൊഷ്ടിക്കപ്പെട്ടതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ലക്ഷം രൂപയാണ് എ.ടി.എമ്മില്‍ നിന്നും കവര്‍ന്നത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
നാലംഗ സംഘത്തിലെ രണ്ടുപേര്‍ മുഖം മറച്ചും രണ്ടുപേര്‍ മുഖം മറയ്ക്കാതെയുമാണ് എ.ടി.എം കവര്‍ച്ച നടത്തിയത്.മുഖം മറയ്ക്കാത്ത രണ്ടുപേരെ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. വീഡിയോ എ.എന്‍.ഐ തന്നെ ട്വീറ്ററിലൂടെ പങ്ക് വെക്കുകയായിരുന്നു.
