മാനന്തവാടി : വയനാട് പയ്യംപള്ളിയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം. പണമെന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി പോലീസ് അന്വേഷണം തുടങ്ങി. പയ്യംപള്ളി പള്ളിക്കുസമീപമുള്ള കാനറാബാങ്കിന്‍റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കൗണ്ടറില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല. രാത്രിവൈകുംവരെ ഇവിടങ്ങളില്‍ ആളുണ്ടാകാറുള്ളതിനാല്‍ പുലര്‍ച്ചെ കവര്‍ച്ച നടന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ പണമെടുക്കാന്‍ വന്ന നാട്ടുകാരണ് കൗണ്ടറിലെ മിഷ്യനും സിസിടിവിയും അടക്കമുള്ളവയും തല്ലിതകര്‍ത്തതായി കാണുന്നത്. തുടര്‍ന്ന മാനന്തവാടി പോലീസെത്തി അന്വേഷണം തുടങ്ങി. എടിഎം മിഷ്യന്‍ തകര്‍ത്തെങ്കിലും പണമെടുക്കാനായില്ലെന്നാണ് പോലീസിന്‍റെ ആദ്യവിലയിരുത്തല്‍.
പോലീസ് നായയയും വിരളടയാള വിഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹല്‍മെറ്റും പണം കൊണ്ടുപോകാനായി കൊണ്ടുവന്നതെന്നു കരുതുന്ന ചാക്കും കൗണ്ടറിനടുത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്.
എടിഎം കൗണ്ടറിനെകുറിച്ചും പ്രദേശത്തെകുറിച്ചുമോക്കെ നല്ല ധാരണയുള്ളവരായിരിക്കാം കവര്‍ച്ചക്കുശ്രമിച്ചതെന്നാണ് പോലീസിന്‍റെ നിഗമനം. വൈകാതെ പ്രതിയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് അന്വേഷണം പുരോഗമിക്കുന്നത്
